Pages Navigation Menu

know with an edge

ലാഭക്ഷമതയുടെ മാറുന്ന നിര്‍വചനം

ലാഭക്ഷമതയുടെ മാറുന്ന നിര്‍വചനം

ഫേസ്‌ബുക്കിന്‌ രൂപം നല്‍കുന്ന കാലത്ത്‌ അതിന്റെ സ്ഥാപകന്‍ മാര്‍ക്‌ സുക്കര്‍ബര്‍ഗിന്‌ തന്റെ സംരംഭത്തെ ലാഭകരമാക്കുന്നതിന്‌ നേരത്തെ നടപ്പിലാക്കി വിജയിച്ച ഒരു ബിസിനസ്‌ മാതൃകയൊന്നും പിന്തുടരാനുണ്ടായിരുന്നില്ല. നൂതനവും സവിശേഷവുമായ എന്തിനെയും ആളുകള്‍ സ്വീകരിക്കുമെന്നും ആ സ്വീകാര്യതയെ ബിസിനസിന്റെ വിജയത്തിന്‌ ഉപയോഗിക്കാനാകുമെന്നതുമായിരുന്നു അയാളുടെ ചിന്ത. ആ കണക്കൂകൂട്ടല്‍ ശരിയായിരുന്നുവെന്ന്‌ കാലം തെളിയിച്ചു. ഇന്ന്‌ ഫേസ്‌ബുക്കിന്റെ വിപണിമൂല്യം കണക്കിലാക്കുന്നത്‌ കമ്പനി നടത്തിയ മൂലധന നിക്ഷേപങ്ങളുടെയും കമ്പനിയുടെ കൈവശമുള്ള ആസ്‌തികളുടെയുമൊന്നും അടിസ്ഥാനത്തിലല്ല, ഫേസ്‌ബുക്കി ലെ അക്കൗണ്ട്‌ ഉടമകളുടെ അഥവാ കമ്പനിയുടെ ഉപഭോക്താക്കളുടെ എണ്ണത്തിന്റെയും അവര്‍ നടത്തുന്ന സംവേദനങ്ങളുടെ വ്യാപ്‌തത്തിന്റെയും അടിസ്ഥാനത്തിലാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ ഉപഭോക്താക്കളാണ്‌ ഫേസ്‌ബുക്കിന്റെ ആസ്‌തി.
`കസ്റ്റമര്‍ ഈസ്‌ കിംഗ്‌’ എന്ന ആപ്‌തവാക്യത്തിന്‌ പുതിയ വകഭേദം ചമയ്‌ക്കുകയാണ്‌ പുതിയ കാലത്തെ കമ്പനികള്‍. ലാഭക്ഷമത എന്ന വാക്കിന്റെ അര്‍ത്ഥതലങ്ങളെ അവ പുനര്‍ നിര്‍വചിക്കുകയും ചെയ്യുന്നു.
ലോകത്ത്‌ ഏറ്റവും കൂടുതല്‍ വിപണിമൂല്യമുള്ള കമ്പനികള്‍ ആപ്പിളും ഗൂഗ്‌ളും ഫെയ്‌സ്‌ബുക്കുമൊക്കെയാണ്‌. ഈ കമ്പനികളെ തുടക്കത്തിലേ വിശ്വസിച്ച്‌ നിക്ഷേപം നടത്തിയവര്‍ക്ക്‌ പല മടങ്ങ്‌ സമ്പത്താണ്‌ അവ നല്‍കിയത്‌. തുടക്കത്തി ല്‍ ഈ കമ്പനികളുടെ സ്ഥാപകരെ പോലെ തന്നെ ആദ്യകാല നിക്ഷേപകര്‍ക്കും അവയുടെ ലാഭക്ഷമതയെ കുറിച്ച്‌ വ്യക്തതയില്ലായിരുന്നു. എന്നാല്‍ പുതിയ കാലത്തെ അനിവാര്യമായ ബിസിനസ്‌ മേഖലയുടെ വിജയസാധ്യതയില്‍ വിശ്വസിച്ചവര്‍ക്ക്‌ നേട്ടമുണ്ടാക്കാനായി.
ഇന്ത്യയിലെ ഐടി കമ്പനികളുടെ വിജയകഥയും സമാനമാണ്‌. ഇന്‍ഫോസിസ്‌ ഐപിഒ നടത്തിയപ്പോള്‍ ഓഹരികള്‍ വാങ്ങാന്‍ വേണ്ടത്ര നിക്ഷേപകരില്ലായിരുന്നു. എന്നാല്‍ നിക്ഷേപിച്ചവരുടെ സമ്പത്ത്‌ പല മടങ്ങ്‌ വളരുകയും ചെയ്‌തു.
ദീര്‍ഘകാല സമീപനമാണ്‌ ഓഹരി വിപണിയില്‍ വിജയിക്കുന്നതിന്‌ ആവശ്യം. ഒപ്പം താന്‍ കണ്ടെത്തുന്ന ബിസിനസുകളില്‍ വിശ്വസിക്കാനുള്ള ആര്‍ജവവുമുണ്ടാകണം. ടെക്‌നോളജി കമ്പനികളുടെ നിക്ഷേപകര്‍ ഈ വസ്‌തുതയാണ്‌ നമ്മെ ഓര്‍മിപ്പിക്കുന്നത്‌.

 

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>