Pages Navigation Menu

know with an edge

വേണ്ടത്‌ ദീര്‍ഘകാല കാഴ്‌ചപ്പാട്‌

വേണ്ടത്‌ ദീര്‍ഘകാല കാഴ്‌ചപ്പാട്‌

ഓഹരി സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിന്‌ തൊട്ടടുത്തെത്തിയ 2016 തിരഞ്ഞെടുത്ത ഓഹരികളില്‍ നിക്ഷേപിച്ചവര്‍ക്ക്‌ ഭേദപ്പെട്ട നേട്ടം സമ്മാനിച്ചിട്ടുണ്ട്‌. ഇക്വിറ്റി ഫണ്ട്‌ നിക്ഷേപകര്‍ക്കും 2016 നേട്ടത്തിന്റെ വര്‍ഷമായിരുന്നു. അതേ സമയം ഇത്തരം കണക്കെടുപ്പുകള്‍ക്ക്‌ ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമൊന്നുമില്ല.
ഏതെങ്കിലും ഒരു പ്രത്യേക വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല ദീര്‍ഘകാല നിക്ഷേപത്തിന്റെ നേട്ടം അളക്കപ്പെടുന്നത്‌. വിപണി ഇടിയുകയും മുന്നേറുകയും ചെയ്യുമ്പോ ള്‍ ഒരു പോലെ നിക്ഷേപം തുടര്‍ന്നാല്‍ മാത്രമേ ദീര്‍ഘകാല നിക്ഷേപത്തിന്റെ ഗുണം ശരിയായി ലഭിക്കുകയുള്ളൂ.
ഹ്രസ്വകാല കാഴ്‌ചപ്പാടോടെ ഓഹരി നിക്ഷേപത്തെ സമീപിക്കുന്നവര്‍ക്കാണ്‌ തെറ്റായ നിക്ഷേപ തീരുമാനങ്ങളുടെ ഫലമായി കയ്‌പ്‌ കുടിക്കേണ്ടിവരികയും ശരിയായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോവുകയും ചെയ്യുന്നത്‌. അതേ സമയം ദീര്‍ഘകാല കാഴ്‌ചപ്പാടോടെ നിക്ഷേപം തുടരുന്നവര്‍ക്ക്‌ വിപണിയിലുണ്ടാകുന്ന എല്ലാ ചാഞ്ചാട്ടങ്ങള്‍ക്കുമുപരിയായി മികച്ച നേട്ടം സ്വന്തമാക്കാന്‍ കഴിയുന്നു. 2008ല്‍ ഓഹരി വിപണി ഇടിഞ്ഞപ്പോള്‍ എസ്‌ഐപി (സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍) നിക്ഷേപം നിര്‍ത്താതിരിക്കുകയും അത്‌ ഇപ്പോ ഴും തുടരുകയും ചെയ്യുന്നവര്‍ക്ക്‌ ഇത്രയും വര്‍ഷങ്ങളിലെ തുട ര്‍ച്ചയായ നിക്ഷേപം വളരെ മികച്ചനേട്ടമാണ്‌ നല്‍കിയിട്ടുള്ളത്‌. ചില മികച്ച ഇക്വിറ്റി ഫണ്ടുകള്‍ നല്‍കിയ കഴിഞ്ഞ അഞ്ച്‌ വര്‍ഷ ത്തെ പ്രതിവര്‍ഷ എസ്‌ഐപി നേട്ടം 25-30 ശതമാനം വരും.
ദീര്‍ഘകാല സമീപനമാണ്‌ വിപണിയില്‍ വിജയിക്കുന്നതിന്‌ ആവശ്യം. 2015ല്‍ നിക്ഷേപ തീരുമാനങ്ങളെടുക്കുന്നവര്‍ ഓര്‍ത്തിരിക്കേണ്ടതും എപ്പോഴും പ്രസക്തവും അടിസ്ഥാനപരവുമായ ഈ നിക്ഷേപ പ്രമാണമാണ്‌.

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>