Pages Navigation Menu

know with an edge

മുറ്റത്തെ മുല്ലയുടെ മണം

മുറ്റത്തെ മുല്ലയുടെ മണം

വി-ഗാര്‍ഡിന്റെ ഐപിഒ 2008ല്‍ വന്നപ്പോള്‍ കേരളത്തില്‍ നിന്നുള്ള ഒരു കൊച്ചു കമ്പനി എന്ന നിലയിലുള്ള പ്രതികരണം മാത്രമേ അതിന്‌ ലഭിച്ചുള്ളൂ. പക്ഷേ അന്ന്‌ നിക്ഷേപകര്‍ വലിയ താല്‍പ്പര്യം കാണിക്കാതിരുന്ന ഓഹരിയുടെ ഇപ്പോഴത്തെ വില ഓഹരി വിഭജനത്തിനു ശേഷമുള്ള മൂല്യം കണക്കിലെടുക്കുമ്പോള്‍ ഇഷ്യു ചെയ്‌തപ്പോഴത്തെ വിലയുടെ ഇരുപത്‌ മടങ്ങിലേറെയാണ്‌.

മുറ്റത്തെ മുല്ലയുടെ മണം കേരളത്തിലെ നിക്ഷേപകര്‍ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്നാല്‍ അതില്‍ എത്ര പേര്‍ക്ക്‌ മണം ആസ്വദിക്കാന്‍ കഴിഞ്ഞു? കേരളത്തില്‍ നിന്നുള്ള ഓഹരികളില്‍ നിന്ന്‌ നമ്മുടെ നാട്ടിലെ നിക്ഷേപകര്‍ക്ക്‌ എത്രത്തോളം നേട്ടമുണ്ടാക്കാനായി?
വി-ഗാര്‍ഡ്‌, മണപ്പുറം ഫിനാന്‍സ്‌, മുത്തൂറ്റ്‌ ഫിനാന്‍സ്‌ തുടങ്ങിയ കേരള കമ്പനികളുടെ ഓഹരികള്‍ വളരെ മികച്ച നേട്ടമാണ്‌ ഈ വര്‍ഷം നിക്ഷേപകര്‍ക്ക്‌ നല്‍കിയത്‌. പല വന്‍കിട കോര്‍പ്പറേറ്റുകളുടെയും ഓഹരികള്‍ മുന്‍കാലങ്ങളിലെ ഉയര്‍ന്ന വിലയില്‍ നിന്നും ശക്തമായ തകര്‍ച്ച നേരിട്ടപ്പോഴാണ്‌ കേരളത്തില്‍ നിന്നുള്ള കമ്പനികളുടെ ഓഹരികള്‍ക്ക്‌ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്നുള്ള ഡിമാന്റ്‌ കുത്തനെ വര്‍ധിച്ചിരിക്കുന്നത്‌.
ഓഹരിയുടമകളോട്‌ പ്രതിബദ്ധത പുലര്‍ത്തുന്ന കമ്പനികള്‍ക്ക്‌ എപ്പോഴും വിപണി നല്‍കുന്ന മൂല്യം ഉയര്‍ന്നതായിരിക്കും. ഇന്‍ഫോസിസ്‌ പോലുള്ള കമ്പനികള്‍ വിപണിയിലെ നിത്യഹരിത താരങ്ങളായി പരിലസിക്കുന്നത്‌ മാനേജ്‌മെന്റ്‌ മികവ്‌ കൊണ്ടുകൂടിയാണ്‌. ഓഹരിയുടമകളോട്‌ പ്രതിബദ്ധത ഇല്ലാത്ത മാനേജ്‌മെന്റുകളാണ്‌ ഒരു ഭാഗത്ത്‌ നിക്ഷേപകരെ നിരാശയിലാഴ്‌ത്തുന്നത്‌.

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>