Pages Navigation Menu

know with an edge

പ്രത്യാശയോടെ സംവത്‌ 2073

പ്രത്യാശയോടെ സംവത്‌ 2073

ഒക്‌ടോബര്‍ 29 ദീപാവലി ദിനത്തിലെ മുഹൂര്‍ത്ത വ്യാപാരത്തോ ടെ ഓഹരി വിപണി സംവത്‌ 2073ലേക്ക്‌ കടക്കുകയാണ്‌. ദീര്‍ഘകാലത്തേക്ക്‌ ഓഹരി നിക്ഷേപം തുടര്‍ന്നാല്‍ അതില്‍ നിന്നു ലഭിക്കുന്ന ഫലം മറ്റേത്‌ നിക്ഷേപ മാര്‍ഗം നല്‍കുന്നതിനേക്കാളും ഏറെ മികച്ചതായിരിക്കുമെന്ന വസ്‌തുതയാണ്‌ പുതുവര്‍ഷത്തില്‍ ആസൂത്രണം നടത്തുന്ന നിക്ഷേപകര്‍ ഉള്‍ക്കൊള്ളേണ്ടത്‌. ഓഹരി നിക്ഷേപത്തെയും മ്യൂച്വല്‍ ഫണ്ട്‌ പോലുള്ള ഓഹരി അധിഷ്‌ഠിത നിക്ഷേപ മാര്‍ഗങ്ങളെയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമീപിക്കുന്ന രീതിക്ക്‌ ചെറുകിട നിക്ഷേപകര്‍ക്കിടയില്‍ പ്രചാരം സിദ്ധിച്ചു തുടങ്ങിയിട്ടുണ്ടെന്നത്‌ ആശാവഹമായ കാര്യമാണ്‌.
ഉടന്‍ കൊയ്‌തില്ലെങ്കില്‍ വിളവെല്ലാം നശിച്ചുപോകുമെന്ന്‌ ആശങ്കപ്പെടേണ്ട ഒരു കുമിളയല്ല ഇപ്പോഴത്തെ ഓഹരി വിപണി. ഒരു യഥാര്‍ത്ഥ ബുള്‍ മാര്‍ക്കറ്റിലേക്ക്‌ നാം പ്രവേശിച്ചു തുടങ്ങിയിട്ടേയുള്ളൂ എന്നാണ്‌ പല വിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നത്‌. പണപ്പെരുപ്പം, വിദേശ വ്യാപാര കമ്മി തുടങ്ങിയവ കുറഞ്ഞുവരുന്ന ത്‌ നമ്മുടെ സമ്പദ്‌വ്യവസ്ഥ മുന്നേറ്റത്തിന്റെ പാതയിലാണെന്ന സൂചനയാണ്‌ നല്‍കുന്നത്‌. സമ്പദ്‌വ്യവസ്ഥ കരുത്താര്‍ജിക്കുന്നതിന്റെ സൂചനകള്‍ക്കു പിന്നാലെ അതിന്‌ ഉത്തേജനം പകരുന്ന സര്‍ക്കാരിന്റെ നടപടികള്‍ ഫലം കണ്ടുതുടങ്ങുന്നതോടെ ഓഹരി വിപണി കൂടുതല്‍ മികച്ച പ്രകടനം കാഴ്‌ച വെക്കാനുള്ള സാധ്യതയേറെയാണ്‌. യുഎസ്‌ പോലുള്ള സാമ്പത്തിക ശക്തി പലിശനിരക്ക്‌ കൂട്ടുമ്പോള്‍ ഇന്ത്യ പലിശനിരക്ക്‌ കുറയ്‌ക്കുന്ന സ്ഥിതി സംവത്‌ 2073ല്‍ ഉണ്ടാകുകയാണെങ്കില്‍ ഇന്ത്യന്‍ വിപണി ആഗോളതലത്തില്‍ കൂടുതല്‍ ആകര്‍ഷകമാകും.
അഞ്ച്‌ വര്‍ഷത്തെ ഭരണത്തിനൊടുവില്‍ ഇന്ത്യ തിളങ്ങുന്നു എന്ന പഴയ മുദ്രാവാക്യം വീണ്ടും പൊടിതട്ടിയെടുക്കാന്‍ സാധി ക്കും വിധം രാജ്യത്തെ അഭിവൃദ്ധിയിലെത്തിക്കുകയാണ്‌ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ലക്ഷ്യം. അത്‌ സാധ്യമാകുന്ന സാഹചര്യമുണ്ടായാല്‍ അതിന്റെ ആഘോഷമയമായ പ്രതിഫലനങ്ങള്‍ ഓഹ രി വിപണിയിലുമുണ്ടാകും.

 

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>