Pages Navigation Menu

know with an edge

രാജന്‌ യോജിച്ച പിന്‍ഗാമി

രാജന്‌ യോജിച്ച പിന്‍ഗാമി

രഘുറാം രാജന്‍ രണ്ടാമൂഴത്തിന്‌ നില്‍ക്കാതെ സ്ഥാനമൊഴിയുന്നുവെന്ന്‌ പ്രഖ്യാപിച്ചപ്പോള്‍ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ സ്ഥാനത്തേക്ക്‌ അദ്ദേഹത്തിന്റെ പിന്‍ഗാമി ആരായിരിക്കുമെന്നതിനെ കുറിച്ച്‌ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാണ്‌ നടന്നിരുന്നത്‌. രഘുറാം രാജന്റെ നയങ്ങള്‍ തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകാന്‍ കെല്‍പ്പുള്ള ഒരാളാകുമോ ആ സ്ഥാനത്തേക്ക്‌ വരികയെന്ന സംശയം സ്വാഭാവികമായുണ്ടായിരുന്നു. എന്നാല്‍ ആ സംശയം അസ്ഥാനത്താണെന്ന്‌ വ്യക്തമാക്കികൊണ്ടാണ്‌ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉര്‍ജിത്‌ പട്ടേലിനെ ഗവര്‍ണറായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്‌.
വീണ്ടുമൊരു സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ തന്നെ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ സ്ഥാനത്തേക്ക്‌ വരുന്നത്‌ തീര്‍ത്തും സ്വാഗതാര്‍ഹമാണ്‌. രഘുറാം രാജന്‍ ഗവര്‍ണറായിരുന്നപ്പോള്‍ കൈകൊണ്ടിരുന്ന പല നടപടികള്‍ക്കും പിന്നില്‍ ഉര്‍ജിത്‌ പട്ടേലിന്റെ മസ്‌തി ഷ്‌കം കൂടി പ്രവര്‍ത്തിച്ചിരുന്നു. ധന നയം ആവിഷ്‌കരിക്കുമ്പോള്‍ മൊത്ത വില സൂചികയെ ആധാരമാക്കിയുള്ള പണപ്പെരുപ്പ നിരക്കിന്‌ പകരം ഉപഭോഗ്‌തൃ വില സൂചികയെ ആധാരമാക്കിയുള്ള പണപ്പെരുപ്പ നിരക്ക്‌ അടിസ്ഥാനമായി സ്വീകരിക്കാന്‍ തുടങ്ങിയത്‌ രഘുറാം രാജന്‍ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണറായതിനു ശേഷമാണ്‌. ഉര്‍ജിത്‌ പട്ടേല്‍ തലവനായ കമ്മിറ്റിയാണ്‌ പണപ്പെരുപ്പ നിരക്ക്‌ കണക്കാക്കുന്നതില്‍ ഇത്തരം മാറ്റം വരുത്തണമെന്ന്‌ ശുപാര്‍ശ ചെയ്‌തിരുന്നത്‌.
പലിശനിരക്ക്‌ തീരുമാനിക്കുന്നത്‌ മോണിട്ടറി പോളിസി കമ്മിറ്റിയുടെ ചുമതലയിലാക്കാനുള്ള ശുപാര്‍ശയും ഉര്‍ജിത്‌ പട്ടേല്‍ തലവനായ കമ്മിറ്റിയുടേതായിരുന്നു. അടുത്ത മാസങ്ങളില്‍ ഈ കമ്മിറ്റി നിലവില്‍ വരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കമ്മിറ്റി വരുന്നതോടെ പലിശനിരക്ക്‌ തീരുമാനിക്കുന്നതില്‍ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ക്കുള്ള അധികാരം പരിമിതമാകും.
പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധയൂന്നികൊണ്ടുള്ള റിസര്‍വ്‌ ബാങ്കിന്റെ ധനനയത്തിന്റെ പേരില്‍ രഘുറാം രാജന്‍ ഏറെ പഴി കേട്ടിരുന്നു. എന്നാല്‍ ഈ നയം തന്നെയായിരിക്കും പുതിയ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണറും മോണിട്ടറി പോളിസി കമ്മിറ്റിയും തുടരേണ്ടി വരിക. ഉപഭോഗ്‌തൃ വില സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പ നിരക്ക്‌ നാല്‌ ശതമാനമായി നിയന്ത്രിച്ചുനിര്‍ത്തുന്നതിനുള്ള നയത്തിന്‌ റിസര്‍വ്‌ ബാങ്ക്‌ ഊന്നല്‍ നല്‍കണമെന്നതാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.

 

 

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>