നിങ്ങള്‍ വരുമാനം കൈകാര്യം ചെയ്യുന്നത് ഫലപ്രദമായാണോ?

വരുമാനം ഫലപ്രദമായ രീതിയില്‍ വിനിയോഗിക്കുകയും സമ്പാദിക്കുകയും ചെയ്യുകയെന്നത് സാമ്പത്തിക ആസൂത്രണത്തിന്റെ അടിസ്ഥാന ഘടകമാണ്. ചെലവുകള്‍ കുറയ്ക്കുകയും സമ്പാദ്യം വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന് പൊതുവെ പറയുമെങ്കിലും വരുമാനത്തിന് ആനുപാതികമായി ചെലവും സമ്പാദ്യവും ക്രമീകരിക്കാന്‍ പലരും ശ്രദ്ധിക്കാറില്ല.